
പാക്കോണ്‍ ഷോറും ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗിന്റെ പുതിയ സംരംഭമായ പാക്കോണ്‍ ഷോറും സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസ്‌പോസിബിള്‍ സാധനങ്ങളും കസ്റ്റമസൈഡ് പാക്കിംഗ് സൊല്യൂഷനും നല്‍കുന്ന സ്ഥാപനമാണിത്.
അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ്മദ് നാസര്‍ അല്‍ റഈസ് ഷോറും ഉദ്ഘാടനം ചെയ്തു. ഖലീഫ അല്‍ ബാക്കര്‍, സഅദ് അല്‍ നസ്ര്‍ എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍,പാക്കോണ്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ ഹുസൈന്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.