Breaking News
ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്, 356 പേര്‍ക്ക് രോഗമുക്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്, 356 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 15039 പരിശോധനകളില്‍ 54 യാത്രക്കാര്‍ക്കടക്കം 198 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 44കാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 563 ആയി.
356 പേര്‍ക്കാണ ഇന്ന് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3140 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 198 ആയി. ഒരാളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 116 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.