Uncategorized

മുഹമ്മദ് ത്വയ്യിബിന്റെ പിതാവ് കുറ്റിക്കോടന്‍ സഈദ് അലി മൗലവി അന്തരിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ ഗായകനും സംഘാടകനുമായ മുഹമ്മദ് ത്വയ്യിബിന്റെ പിതാവ് കുറ്റിക്കോടന്‍ സഈദ് അലി മൗലവി അന്തരിച്ചു. 90 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം അല്‍പം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയിരുന്ന മൗലവിക്ക് ഖത്തറില്‍ നിരവധി ശിഷ്യഗണങ്ങളും സുഹൃത്തുക്കളുമുണ്ട്. ശാന്തപുരം ഇസ്‌ലാമിയ കോളേജിലടക്കം നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ത്വയ്യിബിനെ കൂടാതെ മൂത്ത മകന്‍ അഷ്റഫ് അലിയും ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഖൈറുന്നീസ ബീഗം, ബുഷ്റ ബീഗം, ഹമീദ ബീഗം, ത്വാഹിറ ബീഗം, മുംതാസ് ബീഗം എന്നിവരാണ് മറ്റു മക്കള്‍. ഖദീജയാണ് ഭാര്യ.

മുഹമ്മദ് മുസ്തഫ ( പൂക്കാട്ടിരി), സെയ്തലവി ( മക്കരപ്പറമ്പ), സെയ്ദാലി ( വടക്കാങ്ങര), റഹ് മതുല്ല ( വാണിയമ്പലം ) , നജീബ് ( വടപുറം) ഐഷ റോഷ്‌നി ( പെരിന്തല്‍മണ്ണ) ഫാത്തിമ ബീഗം ( വളാഞ്ചേരി) എന്നിവര്‍ മരുമക്കളാണ്

ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് ജന്മദേശമായ കട്ടുപ്പാറയില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!