അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി സഹകരിച്ച് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ന് രാവിലെ 4.45 മുതല്‍ 5.45 വരെ നടന്ന പരിപാടി മിയ പാര്‍ക്കില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് മുഖ്യാതിഥിയായിരുന്നു.
അല്‍ ഖോറില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അസീം അബ്ബാസും, വകറ ഡി.പി.എസ് മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റന്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജനും, ഏഷ്യന്‍ ടൗണില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം പ്രസിഡന്റ് സിയാദ് ഉസ്മാനും മുഖ്യാതിഥികളായിരുന്നു.
മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്, അല്‍ ബയ്ത് സ്റ്റേഡിയം പാര്‍ക്, ദുഖാന്‍, ഏഷ്യന്‍ ടൗണ്‍, വകറ, മിസഈദ് എന്നിവിടങ്ങളില്‍ വിദഗ്ധ യോഗ പരിശീലകരുടെ നേതൃത്വത്തില്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകളോടെ മുന്‍കൂട്ടി നിശ്ചയിച്ച പരിമിതമായ ഓഡിയന്‍സുമായാണ് പരിപാടി നടന്നത്.
പൊതു ജനങ്ങള്‍ സൂം പ്ലാറ്റ് ഫോമിലൂടെയാണ് യോഗ ദിനത്തില്‍ പങ്കാളികളായത്.