യാത്രക്കാരെ മാടി വിളിക്കുന്ന ജോര്‍ജിയ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന പ്രകൃതി മനോഹാരിത കൊണ്ട് ശ്രദ്ധേയമായ ജോര്‍ജിയ യാത്രക്കാരെ മാടി വിളിക്കുകയാണ്. താരതമ്യേന കോവിഡ് റിസ്‌ക് കുറഞ്ഞ രാജ്യമെന്നതും ഗള്‍ഫില്‍ വിസയുള്ളവര്‍ക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെന്നതും ജോര്‍ജിയയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഗള്‍ഫിലെ ചൂട് കൂടിയ കാലാവസ്ഥയില്‍ നിന്നും മോചനം നേടി ഏറ്റവും അനുകൂലമായ കാലാവസ്ഥയെന്നതും ജോര്‍ജിയയിലേക്ക് ടൂറിസ്റ്റുകളെ മാടിവിളിക്കുന്ന ഘടകമാണ്. ഈ സാഹചര്യത്തിലാണ് ഖത്തറിലെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാരായ ഏവന്‍സ് ട്രാവല്‍സ് ആന്റ് ടൂര്‍സ് സംഘടിപ്പിക്കുന്ന ഈദ് ഇന്‍ ജോര്‍ജിയ പ്രസക്തമാകുന്നത്.
കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന അധികൃതരുടെ ഉപദേശവും ജോര്‍ജിയയിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുന്നു.
വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും അനുയോജ്യമായ ടൂര്‍ പാക്കേജാണ് ഏവന്‍സ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 70467553, 7725 2278 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.