
പത്ത് മില്യണ്‍ കിലോ പ്രാദേശിക പച്ചക്കറികള്‍ വിപണനം ചെയ്തതായി മഹാസീല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഭക്ഷ്യ മേഖലയില്‍ സ്വയം പര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്ന് മഹാസ്വീല്‍. 2021 ജനുവരി മുതല്‍ ഖത്തരി വിപണിയില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച 10 ദശലക്ഷം കിലോ പച്ചക്കറികള്‍ വിജയകരമായി വിപണനം ചെയ്തതായി ഹസാദ് ഫുഡ്സിന്റെ അനുബന്ധ കമ്പനിയായ മഹാസീല്‍ ഫോര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഗ്രി സര്‍വീസസ് കമ്പനി. കഴിഞ്ഞ വര്‍ഷത്തിന്റേതിന്റെ ഇരട്ടിയാണിത്.
അല്‍ മീറ, ലുലു, കാരിഫോര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള നൂറിലധികം വിപണന ഔട്ട്‌ലെറ്റുകള്‍ വഴി 350 ലധികം പ്രാദേശിക ഉല്‍പാദന ഫാമുകള്‍ക്ക് മഹാസീല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കുന്നു. തിരക്കേറിയ സമയങ്ങളില്‍ മഹാസീലിന് പ്രതിദിനം 220,000 കിലോയിലധികം പച്ചക്കറികള്‍ ലഭിച്ചു മഹാസീല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അലി അല്‍ ഗൈതാനി പറഞ്ഞു.