
Breaking News
തിങ്കളാഴ്ച മുതല്‍ ഖത്തറിലേക്ക് വരാന്‍ എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് മതിയാവില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ജൂലൈ 12 തിങ്കളാഴ്ച മുതല്‍ ഖത്തറിലേക്ക് വരാന്‍ എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് മതിയാവില്ല. പുതിയ യാത്രാ നയം നടപ്പിലാകുന്നതിന്റെ ഭാഗമായാണിത്.
യാത്ര പുറപ്പെടുന്നതിന്റെ 12 മണിക്കൂര്‍ മുമ്പെങ്കിലും ഇഹ്തിറാസ് സൈറ്റില്‍ യാത്രാ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ട്രാവല്‍ ഓതറൈസേഷനാണ് എമിഗ്രേഷനില്‍ സമര്‍പ്പിക്കേണ്ടത്.
ഐഡന്റിറ്റി കാര്‍ഡ് വാലിഡ് ആയിരിക്കണം. ഖത്തറിന് പുറത്ത് 6 മാസത്തിലധികം ആകരുത് എന്നീ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് നിലവിലുണ്ടായിരുന്നപ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് വാലിഡിറ്റിയോ ഖത്തറിന് പുറത്ത് 6 മാസത്തിലധികം നിന്നതോ പരിഗണിച്ചിരുന്നില്ല.