Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹോളിഡേ ഹോംസ് കരട് തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം

ദോഹ : ഹോളിഡേ ഹോംസ് കരട് തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന യോഗത്തിലാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

വീടുകള്‍ ഹോട്ടലുകള്‍ പോലെ വാടകക്ക് നല്‍കുന്ന പദ്ധതിയാണ് ഹോളിഡേ ഹോംസ്. പുതിയ നിയമത്തില്‍ഫര്‍ണിഷ് ചെയ്ത റൂമുകളോ, അപ്പാര്‍ട്‌മെന്റുകളോ, വീടുകളോ, വില്ലകളോ, ക്യാമ്പുകളോ വാടകക്ക് താമസിക്കാന്‍ നല്‍കുന്ന പദ്ധതിക്കാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഇത് പ്രകാരം ദിവസത്തിനോ, ആഴ്ച്ചക്കോ, മാസത്തിനോ വാടകക്ക് നല്‍കാം. പരമാവധി 30 ദിവത്തിനാണ് നല്‍കാനാവുക.

Related Articles

Back to top button