Breaking News

അടച്ചിട്ട സ്ഥലങ്ങളിലെ കൊറോണ വൈറസിനെ നിര്‍ജീവമാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : അടച്ചിട്ട സ്ഥലങ്ങളിലെ കൊറോണ വൈറസിനെ നിര്‍ജീവമാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഖത്തര്‍. ബില്‍ഡിംഗുകള്‍, ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി അടച്ചിട്ട സ്ഥലങ്ങളില്‍ തങ്ങി നില്‍ക്കുന്ന വൈറസുകളെയാണ് ഈ സാങ്കേതിക വിദ്യയിലൂടെ നിര്‍ജീവമാക്കാന്‍ കഴിയുക.

അല്‍ മാജിദ് ഗ്രൂപ്പ് ഹോള്‍ഡിംഗിന് കീഴിലുള്ള അല്‍ മജിദ് ടെക് ദേവ്ജിയോ മിത്തര്‍ ഗ്രൂപ്പ് സഹകരിച്ചാണ് സ്‌കാലിന്‍ ഷൈകൊകാന്‍ എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ വൈറസ് കോവിഡ് വൈറസ് നിര്‍വ്വീര്യമാക്കുന്ന ഉപകരണം ലോഞ്ച് ചെയ്തത്. പ്രമുഖ ഇന്ത്യന്‍ ശാസ്ത്രഞ്ജനായ ഡോ. രാജാ വിജയ്കുമാറാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

സ്‌കാലിന്‍ ഷൈകൊകാന്‍ എന്ന ഈ ഉപകരണം 99.994% അപകകാരിയായ വൈറസുകളെയും നശിപ്പിക്കുമെന്നും അടച്ചിച്ച സ്ഥലങ്ങളിലെ വൈറസ് വ്യാപനത്തെ തടയുമെന്നും കമ്പനി വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു.

1000 ചതുരശ്രമീറ്റര്‍ വരെയുള്ള അടച്ചിട്ട ഇടങ്ങളില്‍ പതിനഞ്ച് മിനിറ്റിനകം 99.99 വൈറസുകളെയും നിര്‍ജീവമാക്കാന്‍ കഴിയുമെന്ന് കാനഡ, മെക്‌സിക്കോ, ഇന്ത്യ, അമേരിക്ക, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ ലാബുകളില്‍ പൂര്‍ത്തിയാക്കിയ സുരക്ഷാ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

സ്‌കാലിന്‍ ഷൈകൊകാന്റെ മാര്‍ക്കറ്റിംഗും വില്‍പ്പനയും ടാബി ട്രേഡിംഗ് കമ്പനിയാണ്.

Related Articles

Back to top button
error: Content is protected !!