ലൈബ അബ്ദുല്‍ ബാസിതിന് മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ ആദരവ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ആമസോണില്‍ പ്രസിദ്ധീകരിച്ച ‘ഓര്‍ഡര്‍ ഓഫ് ദി ഗാലക്‌സി-ദി വാര്‍ ഫോര്‍ ദ സ്റ്റോളന്‍ ബോയ്’ എന്ന ഇംഗ്ലീഷ് പുസ്തകം രചിച്ച് ലൈബ അബ്ദുല്‍ബാസിതിനെ ഖത്തറിലെ മാഹിക്കാരുടെ കൂട്ടായ്മയായ മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരിച്ചു.
10 വയസ്സുകാരിയായ ലൈബ മാഹി പെരിങ്ങാടി സ്വദേശിയായ അബ്ദുല്‍ ബാസിതിന്റെയും, പാറക്കടവ് സ്വദേശിയായ തസ്‌നീം മുഹമ്മദിന്റെയും മകളാണ്. പുതിയ കഥകളുടെ പണിപ്പുരയിലാണു ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ലൈബ.
പിതാവ് അബ്ദുല്‍ ബാസിത് ഖത്തര്‍ പെട്രോളിയം കമ്പനിയിലെ ഉദ്യോഗസ്തനാണ്. ദോഹയിലെ എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ മുഹമ്മദ് പാറക്കടവിന്റെയും, പരേതനായ കെ.എം റഹീം സാഹിബിന്റെയും ചെറുമകളാണ്.
ചടങ്ങില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് റിജാല്‍ കിടാരന്‍, ജനറല്‍ സെക്രട്ടറി ആഷിക്ക് മാഹി, ട്രഷറര്‍ സുഹൈല്‍ മനോളി, വൈസ് പ്രസിഡന്റുമാരായ അര്‍ഷാദ് ഹുസൈന്‍, റിസ്വാന്‍ ചാലക്കര, ദഅവ വിംഗ് അംഗം മുബാറക് അബ്ദുല്‍ അഹദ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സാബിര്‍ ടി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.