
Breaking News
നാല്‍പത്തിയാറ് വ്യത്യസ്ത സേവനങ്ങളുമായി പബ്ലിക് പ്രോസിക്യൂഷന്‍ മൊബൈല്‍ ആപ്പ്
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : ഉപഭോക്താക്കള്‍ക്ക് നാല്‍പത്തിയാറോളം സേവനങ്ങളുമായി പബ്ലിക് പ്രോസിക്യൂഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയടക്കല്‍, കേസുകളുടെ നിജസ്ഥിതിയറിയല്‍, കേസ് റിപ്പോര്‍ട്ട് തുടങ്ങി വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്കുള്ള പണമടക്കാനും സേവനങ്ങള്‍ നേടാനും സഹായകമാവുന്ന രീതിയിലാണ് മൊബൈല്‍ ആപ്പ് സംവിധാനിച്ചിരിക്കുന്നത്.
ചെറിയ കാര്യങ്ങള്‍ക്കായി കോടതിയും ഓഫീസും കേറിയിറങ്ങുന്നത് ഒഴിവാക്കാന്‍ സഹായകമാവുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.