Uncategorized

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത സെമസ്റ്റര്‍ ബ്ലന്‍ഡഡ് ലേണിംഗ് സംവിധാനത്തോടെ ആരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത സെമസ്റ്റര്‍ കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതലായി ബ്ലന്‍ഡഡ് ലേണിംഗ് സംവിധാനത്തോടെ ആരംഭിക്കും.

ബിരുദ പഠന കോഴ്‌സുകള്‍ (ഡിപ്ലോമ, മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ ബിരുദങ്ങള്‍) വിദ്യാര്‍ത്ഥികള്‍ നേരിട്ട് പങ്കെടുക്കുകയും ലബോറട്ടറിയില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യേണ്ട പ്രായോഗിക ലബോറട്ടറി കോഴ്‌സുകള്‍ ക്യാമ്പസില്‍ നടക്കും. ഈ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഫാക്കല്‍റ്റി അംഗങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും അദ്ധ്യാപനം ക്യാമ്പസിലായിരിക്കുമെന്ന് അറിയിക്കുകയും ചെയ്യും.

നിലവിലെ ആരോഗ്യസ്ഥിതിയും കോവിഡ് -19 നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയും കണക്കിലെടുത്ത്, ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. അത് വരെ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ തുടരും.

Related Articles

Back to top button
error: Content is protected !!