സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഖത്തറിലെ ആദ്യത്തെ കണ്‍സെപ്റ്റ് സ്റ്റോര്‍ ആരംഭിച്ച് കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ്

ദോഹ. ഫാര്‍മസികള്‍, മെഡിക്കല്‍, എഫ്എംസിജി വിതരണം, ഹൈഡ്രോളിക്‌സ്, ഫില്‍ട്ടറുകള്‍, ന്യൂമാറ്റിക് വിതരണ സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെ ജിസിസിയിലും ഇന്ത്യയിലും ശക്തമായ സാന്നിധ്യമുള്ള ബിസിനസ് ഗ്രൂപ്പായ കെയര്‍ എന്‍ ക്യൂര്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഖത്തറിലെ ആദ്യത്തെ കണ്‍സെപ്റ്റ് സ്റ്റോര്‍ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നിര്‍വഹിച്ചു.
അബ്ദുറഹിമാന്‍ ഇ.പി – ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ , ഹസ്സനുല്‍ ബന്ന ഇ.പി – ഡയറക്ടര്‍ , ഉസാമ പയനാട്ട് ഡയറക്ടര്‍, ഷാന അബ്ദുറഹിമാന്‍ ഡയറക്ടര്‍, സലീം ബാബു – ജനറല്‍ മാനേജര്‍, ഹൈഡ്രോകെയര്‍ ഗ്രൂപ്പ് , മുഹസിന്‍ മരക്കാര്‍ ജനറല്‍ മാനേജര്‍, കെയര്‍ കോം, ബസ്സം റഫീക്ക് – ജനറല്‍ മാനേജര്‍, അല്‍ ഗാലിയ, നിഹാര്‍ മൊഹപത്ര – ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ , മുജീബ് കൊടക്കാട്ട് – ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
