Uncategorized

ഖത്തറില്‍ തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം മെയ് 24 ന് നിലവില്‍വരും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം മെയ് 24 ന് നിലവില്‍വരുമെന്ന് ഭരണ നിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുടമടക്കം തൊഴിലാളി സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ പരാതി സമര്‍പ്പിക്കുന്നതിനുള്ള ഏകീകൃത സംവിധാനമായിരിക്കുമിത്. തൊഴില്‍ കരാര്‍ അനുസരിച്ചായിരിക്കും പരാതികള്‍ പരിഗണിക്കുക.

തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷിതത്വവും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധരാണ്. വാട്‌സ് ആപ് ചെയ്താല്‍ മലയാളത്തിലും സഹായം ലഭിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനായി 60060601 എന്ന വാട്‌സ് ആപ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

അറബി, ഇംഗ്‌ളീഷ് ഭാഷകള്‍ സപ്പോര്‍ട്ടട് ചെയ്യുന്ന പ്‌ളാറ്റ് ഫോമില്‍ 10 വ്യത്യസ്ത ഭാഷകളില്‍ ചോദ്യോത്തരങ്ങളും ലഭ്യമാണ് .

Related Articles

Back to top button
error: Content is protected !!