Breaking News

ഖത്തറില്‍ മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാനൊരുങ്ങി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. എല്ലാവര്‍ക്കും മികച്ച ദന്തപരിചരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളില്‍ ചികില്‍സക്കെത്താന്‍ കഴിയാത്തവരെ പരിഗണിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

ദന്ത പരിചരണം വളരെ പ്രധാനമാണെന്നും ഈ രംഗത്തെ വീഴ്ചകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്് കാരണമായേക്കുമെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഊന്നിപ്പറഞ്ഞു.

സാധാരണ ദന്തരോഗ പരിചരണങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 107 എന്ന നമ്പറില്‍ വിളിച്ച് അപ്പോയന്റ്‌മെന്റുകളെടുക്കാം. അടിയന്തിര സാഹചര്യങ്ങളില്‍ അപ്പോയന്റ്‌മെന്റില്ലാതെയും സേവനം ലഭ്യമാണ് .

ഓറല്‍ കാന്‍സര്‍ സംശയിക്കുന്ന രോഗികളെ ഉടനെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് റഫര്‍ ചെയ്യും. കൃത്രിമ പല്ല് വെക്കേണ്ട കേസുകളും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലേക്ക് റഫര്‍ ചെയ്യും.

70 കഴിഞ്ഞ വ്യക്തികളുടെ ദന്ത സംരക്ഷണവും ഓറല്‍ ഹെല്‍ത്തും സംബന്ധിച്ച കാമ്പയിന്‍ പൊതുജനാരരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന കാമ്പയിന്‍ തുടരും.

Related Articles

Back to top button
error: Content is protected !!