Uncategorized
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫൗണ്ടര്‍ മെമ്പര്‍ കുര്യന്‍ ജോണിന്റെ മകള്‍ സംഗീത ജോണ്‍ കുര്യന്‍ നിര്യാതയായി
സ്വന്തം ലേഖകന്‍
ദോഹ : ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫൗണ്ടര്‍ മെമ്പറും മുന്‍ ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാരനുമായ കുര്യന്‍ ജോണിന്റെ മകള്‍ സംഗീത ജോണ്‍ കുര്യന്‍ നാട്ടില്‍ നിര്യാതയായി. 37 വയസ്സായിരുന്നു. മാവേലിക്കര പൈനുംമൂട് കാഞ്ഞിരത്തുംമുട്ടില്‍ ഷിന്‍ജു തോമസ് ഫിലിപ്പാണ് ഭര്‍ത്താവ്. മേരി ജോണാണ് മാതാവ്, ഇസബെല്ല ഏക മകളാണ്. ഖത്തറില്‍ പ്രവാസിയായിരുന്ന ഇവര്‍ വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം യു.എ.യിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.