കക്കുന്നത്ത് ഫാമിലി ഖത്തറില്‍ മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു

ഖത്തര്‍: വടകരയിലെ പ്രമുഖ കുടുംബമായ കക്കുന്നത്ത് ഫാമിലി ഖത്തറില്‍ മെഗാ കുടുംബ സംഗമം നടത്തി. ‘സമര്‍ അല്‍ ഈദ് ‘ എന്ന പേരില്‍ നടന്ന പരിപാടി ഖത്തറിലെ ഏറ്റവും വലിയ കുടുംബ സംഗമമായി മാറി.

ഇരുനൂറില്‍പ്പരം കക്കുന്നത്ത് ഫാമിലി അംഗങ്ങള്‍ പങ്കെടുത്ത സമര്‍ അല്‍ ഈദ് പരിപാടി കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. കുടുംബത്തില്‍ സ്‌നേഹം നിലനിന്നാല്‍ എല്ലാ വിപത്തുകളില്‍ നിന്നും രക്ഷപ്പെടാനും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താനുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
എസ്.എ.എം.ബഷീര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അബദുനാസര്‍ നദവി കുടുംബ ബോധവല്‍ക്കരണ ക്ലാസ് നടത്തി,
വിവ ഖത്തര്‍ പ്രസിഡണ്ട് എം.ശുക്കൂര്‍, എം.വി. സിറാജ്, മുക്കോലക്കല്‍ ഹംസ ഹാജി, അബ്ദുള്ള പൂമക്കോത്ത് , അഷ്‌റഫ്.കെ.പി, ഷാഹിദ്.കെ.കെ ദുബൈ, ശബാബ്.കെപി. ദുബൈ, എന്നിവര്‍ സംസാരിച്ചു,
കുട്ടികളുടെ ഡാന്‍സും, പാട്ടും ഗൈമും , ക്യുസ് മത്സരവും ,നറുക്കെടുപ്പും, ഈദ് മീറ്റിന് പൊലിമ കൂട്ടി, കെ.പി.സുബൈര്‍ സ്വാഗതവും, കെ.പി.സമദ് നന്ദിയും പറഞ്ഞു
രണ്ടു സെഷനുകളിലായി നടന്ന സംഗമത്തിന്റെ വനിതാ സെഷനില്‍ റാബിയ.കെ.കെ യുടെ അധ്യക്ഷതയില്‍ ത്വയ്യിബ അര്‍ഷാദ് മുഖ്യ പ്രഭാഷണം നടത്തി,
കെ.പി.സുബൈര്‍ കുടുംബ ചരിത്രം വായിച്ചു, ഫാത്തിമ.കെപി, സുഹറ.കെ.കെ, ഷംന ഹാഷ്മി, ലുബൈബ ഇസ്മായില്‍, ജാബിര്‍.കെ.പി, എന്നിവര്‍ സംസാരിച്ചു, ഫാഹിദ് കെ.പി സ്വാഗതവും സമീര്‍.കെ.പി നന്ദിയും പറഞ്ഞു.