Uncategorized
സ്ക്കൂളുകളില്‍ ഖത്തരീ സംസ്കാരവും അറബി ഭാഷയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സ്ക്കൂളുകളില്‍ ഖത്തരീ സംസ്കാരവും അറബി ഭാഷയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം. എന്റെ മൂല്യങ്ങള്‍ എന്റെ വ്യക്തിത്വം അടയാളപ്പെടുത്തുന്നു എന്ന പ്രമേയയത്തോടെ നടപ്പാക്കുന്ന ‘പദ്ധതി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്കൂള്‍ നേതൃത്വം, സൂപ്പര്‍വൈസര്‍മാര്‍, മാതാപിതാക്കള്‍ എന്നിവരെയാണ് ലക്ഷ്യമിടുന്നത്.
ഖത്തറിന്റെ തത്വങ്ങളും ആധികാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സാംസ്കാരിക പാരമ്പര്യം തിരിച്ചറിയുന്നതിനും പ്രാപ്തമാക്കുന്നതോടൊപ്പം അറബി ഭാഷയുടെ പ്രാധാന്യവും ഊന്നിപ്പറയുന്ന പദ്ധതിയാണിത്. ഈ അധ്യയനവര്‍ഷം മുതല്‍ തന്നെ പദ്ധതിയാരംഭിക്കും.