Uncategorized
ത്രിപുര; മൗനം വെടിയണം: സോഷ്യല്‍ ഫോറം
ദോഹ: ത്രിപുര സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടുക്കം രേഖപ്പെടുത്തി. മതേതര ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന വിധം ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെ ഫാഷിസ്റ്റു അക്രമം തുടരുന്നതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നു സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സമൂഹങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഫാഷിസ്റ്റുകള്‍ ലോകത്ത് നടപ്പാക്കിയ ഉന്മൂലന ശ്രമങ്ങള്‍ക്കു സമാനമായ ഇത്തരം ആക്രമങ്ങള്‍ക്കെതിരെ മൗനം ദീക്ഷിക്കുന്നത് അത്യന്തം അപകരകമാണെന്നും സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.