ആര്‍.എസ്.സി ഖത്തര്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും
ദോഹ : രിസാല സ്റ്റഡി സര്‍ക്കിള്‍ പന്ത്രണ്ടാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്് ഇന്ന് തുടക്കമാവും. സെന്‍ട്രല്‍ തല മത്സരങ്ങള്‍ സമാപിച്ചു. ദോഹ, അസീസിയ, എയര്‍പോര്‍ട്ട്, നോര്‍ത്ത് എന്നീ നാലു സെന്‍ട്രലുകളില്‍ യൂനിറ്റ്, സെക്ടര്‍ ഘടകങ്ങളിലെ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകള്‍ മാറ്റുരച്ചു.യൂനിറ്റ്, സെക്ടര്‍ മത്സരങ്ങളില്‍ മികവു തെളിയിച്ച 200-ഓളം പ്രതിഭകള്‍ പങ്കെടുത്ത സെന്‍ട്രല്‍ പ്രവാസി സാഹിത്യോത്സവുകളില്‍ മുശേരിബ്,ആസ്പയര്‍,ഹിലാല്‍,ഉംസലാല്‍ എന്നീ സെക്ടറുകള്‍ ജേതാക്കളായി.സെന്‍ട്രല്‍ സാഹിത്യോത്സവില്‍ ഖത്വറിലെ കലാ-സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
പുരുഷ-വനിതാ വിഭാഗങ്ങളില്‍ ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കവിതാപാരായണം, ഖവാലി, സൂഫി ഗീതം, അറബിക് കാലിഗ്രാഫി, ഹൈകു, കുടുംബ മാഗസിന്‍,തുടങ്ങിയ 64 ഇനങ്ങളില്‍ സെന്‍ട്രല്‍ ഘടകങ്ങളില്‍ നടന്ന പ്രവാസി സാഹിത്യോത്സവിലൂടെ പ്രതിഭാത്വം തെളിയിച്ച മുന്നൂറില്‍ പരം മത്സരാര്‍ത്ഥികള്‍ നവംമ്പര്‍ 12, 19 തീയതികളിലായി നടക്കുന്ന ഖത്വര്‍ നാഷണല്‍ പ്രവാസി സാഹിത്യോത്സവില്‍ മാറ്റുരക്കും.പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് മത്സരങ്ങള്‍ നടക്കുക.പ്രേക്ഷകര്‍ക്കായി സൂം,ഫേസ്ബുക്,യൂട്യൂബ് ലൈവ് ടെലിക്കാസ്റ്റിംഗ് ഒരുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.