
ഖത്തര്‍ തൈക്കടവ് വെല്‍ഫയര്‍ കമ്മിറ്റിക് പുതിയ ഭാരവാഹികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറിലെ ഒരുമനയൂര്‍ തൈക്കടവ് മഹല്ല് നിവാസികളുടെ ക്ഷേമത്തിനായി ദോഹ ആസ്ഥാനമായി നാല്‍പതു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ തൈക്കടവ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി അബ്ദുല്‍ റഹിം ബാബു എം.ടിയും ജനറല്‍ സെക്രട്ടറിയായി സാജിദ് എന്‍.ടിയും തെരഞ്ഞെടുക്കപ്പെട്ടു. അനീസ് മുഹമ്മദ് (വൈസ് പ്രസിഡണ്ട്) ഉവൈസ് കമറുദിന് ഹാജി (ജോയിന്‍ സെക്രട്ടറി) ഹിഷാം എന്‍.ടി ( ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ദോഹയിലെ ന്യൂ സംഘം റെസ്റ്റാന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊറോണ മഹാമാരിമൂലം കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. എന്‍.ടി. നാസ്സര്‍ യോഗത്തിനു അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ കണ്‍ട്രോളര്‍ ആയ സലിം ഷാ പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.