Uncategorized

ടി ഡി ജോസഫ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി ഉദയന്‍ ചലഞ്ചേഴ്‌സിന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ വോളിഖ് സംഘടിപ്പിച്ച ഇന്‍ ഹൗസ് വോളിബാള്‍ ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷനില്‍ ‘ജിമ്മി ഫൈറ്റേര്‍സിനെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഉദയന്‍ ചലഞ്ചേഴ്‌സ്’ ടി ഡി ജോസഫ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി സ്വന്തമാക്കി .

ആസ്പയര്‍ അക്കാഡമിയില്‍ ജിമ്മി ഫൈറ്റേര്‍സ്, ഉദയന്‍ ചലഞ്ചേഴ്‌സ്, ബാസിത് വാറിയേഴ്‌സ്, ബല്ലു ബ്രിഗേഡ്‌സ് എന്നീ പേരുകളില്‍ നാല് ടീമുകളിലായി വോളിഖിന്റെ കരുത്തരായ താരങ്ങള്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ ജാസിമിന്റെ നായകത്വത്തില്‍ ഇറങ്ങിയ ‘ഉദയന്‍ ചലഞ്ചേഴ്‌സ്’ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് അബിനാസിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ‘ജിമ്മി ഫൈറ്റേര്‍സിനെ കീഴടക്കിയത്.

ഷെറീജ്, മുഹമ്മദ്, ജാസിം, സിയാദ്, ജാസ്പ്രിന്‍സ്, അന്‍സാരി, റംഷി ജീലാനി, അഖില്‍ അന്‍വര്‍ എന്നിവര്‍ ആയിരുന്നു ഉദയന്‍ ചലഞ്ചേഴ്‌സ് ടീം അംഗങ്ങള്‍. അന്‍വര്‍ ആര്‍ എന്‍ ആയിരുന്നു ടീം മാനേജര്‍. രണ്ടാം സ്ഥാനത്ത് എത്തിയ ജിമ്മി ഫൈറ്റേര്‍സ് ടീമിന് വേണ്ടി കളിച്ചത് അബിനാസ്, സെബിന്‍ ജോസഫ്, റെജി മാത്യു, മൂസ, ആഷിഖ് അഹ്‌മദ്, മേഘ് മുരളി, കരീം മദീന എന്നിവരായിരുന്നു. മുഹമ്മദ് നജീബ് ആയിരുന്നു ടീം മാനേജര്‍. ആഷിഖ് മാഹി മാനേജര്‍ ആയ ബാസിത് വാറിയേഴ്‌സ് ടീമില്‍ ഖാദര്‍, അഫ്‌സല്‍, അസീസ്, ഷമീം, ജോസഫ്, ഫവാസ്, ഫൈസല്‍ ചെന്താര എന്നിവര്‍ അണിനിരന്നപ്പോള്‍ നജീബ് തൗഫീഖ് മാനേജര്‍ ആയ ബല്ലു ബ്രിഗേഡ്‌സ് ടീമില്‍ അബ്ബാസ്, മൊയ്തീന്‍ മൂടാടി, സഹദ്, സലാം റഹ്‌മാന്‍, ഷംസീര്‍, അഷ്‌കര്‍ എന്നിവര്‍ കളിച്ചു.

വോളിഖ് വോളി കുടുംബത്തിലെ ആദ്യ ഇന്‍ ഹൗസ് ടൂര്‍ണമെന്റ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനും വോളിഖ് മുഖ്യ രക്ഷാധകാരിയുമായ കെ. മുഹമ്മദ് ഈസ ഉല്‍ഘാടനം ചെയ്തു.

ക്രിസ്തുമസ് രാവില്‍ നടന്ന ഈ മേളയില്‍ മുഹമ്മദ് ഈസ, മുഹമ്മദ് നജീബ്, മനോജ് കുമാര്‍, ആഷിഖ് അഹ്‌മദ്, ആഷിഖ് മാഹി, സുധന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്യുകയും ചെയ്തു. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വോളിഖ് റഫറി പാനല്‍ ആയിരുന്നു കളികള്‍ നിയന്ത്രിച്ചത്. ജേതാക്കള്‍ക്കുള്ള പപ്പന്‍ സ്മാരക റോളിംഗ് ട്രോഫി സീനിയര്‍ കളിക്കാരന്‍ മൊയ്ദീന്‍ മൂടാടി സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!