Uncategorized

റേഡിയോ ആര്‍.ജെ.കളോടൊപ്പം ദുബൈയിലേക്കൊരു വിനോദ യാത്ര

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വ്യത്യസ്തമായ ടൂര്‍ പാക്കേജുകളിലൂടെ ശ്രദ്ധേയരായ മീഡിയ പ്ളസ് , ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഖത്തറില്‍ നിന്നും റേഡിയോ ആര്‍.ജെ.കളോടൊപ്പം ദുബൈയിലേക്കൊരു വിനോദ യാത്ര സംഘടിപ്പിക്കുന്നു.

ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വര്‍ക്കായ ഒലീവ് , സുനോ റേഡിയോ വര്‍ക്കിലെ ആര്‍.ജെ.കളോടൊപ്പമാണ് എക്സ്പോ 2020, ഷാര്‍ജ പുസ്തകോല്‍സവം എന്നിവ ഉള്‍പ്പെടുത്തിയ ടൂര്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 11 ന് ഉച്ചക്ക് ശേഷം ദോഹയില്‍ നിന്നും പുറപ്പെട്ട് 14 ന് വൈകുന്നേരം ദോഹയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ സംവിധാനിച്ചിരിക്കുന്നത്. ദുബൈ സിറ്റി ടൂര്‍, ക്രൂയിസ് ഡിന്നര്‍ എന്നിവയും ടൂറിന്റെ ഭാഗമായിരിക്കും. വിസ, ടിക്കറ്റ് , താമസം , ടൂര്‍ എന്നിവയക്കം ഒരാള്‍ക്ക് 2299 റിയാലാണ് ചാര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55526275 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!