ജെബി കെ ജോണിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

ദോഹ. ജെബി കെ ജോണിന് ഓഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാര വിതരണ ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ അവാര്‍ഡ് സമ്മാനിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറില്‍ ബിസിനസ് രംഗത്തും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും ശ്രദ്ധേയനായ ജെബിയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം എത്തിയിട്ടുണ്ട്.
ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം ആശംസിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഗില്‍ബര്‍ട്ട്, വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീന്‍ ഇസ്മയില്‍, ജനറല്‍ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാര്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ജോര്‍ജ്ജ്കുരുവിള, മുബാറക്ക് , ഷാഹിന്‍,പ്രശോഭ് ,ലിയോ,നെവിന്‍,നൗഷാദ് എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു
