
ഹമദ് മെഡിക്കല്‍ കോര്‍പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം വേണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസിന് അടിയന്തിരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം വേണം . രക്തം ദാനം ചെയ്യാന്‍ ഖത്തര്‍ ബ്ലഡ് സര്‍വീസ് രക്തദാതാക്കളോട് അഭ്യര്‍ത്ഥിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസിന് കീഴിലുള്ള ബ്ളഡ് ഡോണേര്‍സ് കേന്ദ്രം സുരക്ഷയുടെയും അണുബാധ നിയന്ത്രണത്തിന്റെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ജീവനക്കാരുടെയും ദാതാക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഞായറാഴ്ച മുതല്‍ വ്യാഴആഴ്ച ഉള്‍പ്പടെ രാവിലെ 7 മണി മുതല്‍ രാത്രി 9:30 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ബ്ലഡ് ഡോണര്‍ സെന്റര്‍ (ഹമദ് ജനറല്‍ ഹോസ്പിറ്റാലിറ്റിക്ക് സമീപം) സന്ദര്‍ശിച്ച് ആളുകള്‍ക്ക് രക്തം ദാനം ചെയ്യാം.