
Archived Articles
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഉപദേശക സമിതിയില്‍ ഖത്തറും
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഫെയര്‍ റിക്രൂട്ട്മെന്റ് ഇനിഷ്യേറ്റീവിന്റെ ഉപദേശക സമിതിയില്‍ ഖത്തറിന് അംഗത്വം.
തൊഴില്‍ മേഖലയില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്. തൊഴിലാളികളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഐ.എല്‍. ഒ. യുടെ തത്വങ്ങള്‍ക്ക് അനുസൃതമായി ഖത്തര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പിന്തുണയായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത് .