Local News

കെ മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ എം എസ് എസ് ഖത്തര്‍ ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു

ദോഹ. എം എസ് എസ് ഖത്തര്‍ ഉപദേശക സമിതി അംഗവും ഖത്തറിലെ വ്യാപാര പ്രമുഖനും കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ എം എസ് എസ് ഖത്തര്‍ ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത് ഒരുപാട് പേര്‍ക്ക് ആശ്വാസമായി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, ഇടപഴകിയ മനുഷ്യ മനസ്സുകളെയെല്ലാം ആഴത്തില്‍ സ്വാധീനിച്ച ജനസേവകനായിരുന്നു കെ മുഹമ്മദ് ഈസയെന്ന ഈസക്കയെന്ന് യോഗം വിലയിരുത്തി.

ഏറ്റെടുക്കുന്ന ഏത് പ്രവര്‍ത്തനവും ചിട്ടയോടും ഭംഗിയോടും നടത്താന്‍ ഓടി നടന്ന ഈസ സാഹിബ്, ആരോടൊക്കെ ഏതൊക്കെ മേഖലയില്‍ ഈസക്ക ഇടപെട്ടിരുന്നോ അവരൊക്കെ ഈസക്കക്ക് സ്വന്തവും അവര്‍ക്ക് ഈസക്ക സ്വന്തവുമായിരുന്നു. മിസൈമീറിലെ വലിയ പള്ളിക്ക് ഉള്‍കൊള്ളാന്‍ സാധിക്കാത്ത അത്ര ആളുകള്‍ അദ്ദേഹത്തിനെ യാത്രയയക്കാന്‍ വന്നുവെങ്കില്‍ ആ മനുഷ്യന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോട് നടത്തിയ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണെന്ന് എം എസ് എസ് വേദിയില്‍ സംസാരിച്ച ഓരോരുത്തരും അഭിപ്രായപ്പെട്ടു.

യോഗത്തില്‍ കെ മുഹമ്മദ് ഈസയുടെ പുത്രന്‍ നൗഫല്‍, മരുമകന്‍ ആസാദ് എന്നിവര്‍ പങ്കെടുത്തു. അനുസ്മരിച്ചു കൊണ്ട് എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി, ഹുസൈന്‍ (അല്‍ മുഫ്ത), അബ്ദു പാപ്പിനിശ്ശേരി, കെ എം എസ് ഹമീദ്, റഈസ് അലി, ജുനൈസ്, അഷ്റഫ് ജമാല്‍, നാസര്‍ കറുകപ്പാടത്ത് , ഹാരിസ്. കെ. പി, അബ്ദുല്‍ മുത്തലിബ്, ഷാജഹാന്‍, ഹംസ, ഫര്‍സാദ് അസീസ്, ആദം കുഞ്ഞി, നാസര്‍ വില്ല്യാപ്പള്ളി, ഖലീല്‍ പരീദ്, ഷഹീന്‍ ഷാഫി തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. യോഗത്തിന് എം എസ് എസ് ജനറല്‍ സെക്രട്ടറി ഫാസില്‍ ഹമീദ് സ്വാഗതവും, എം എസ് എസ് അദ്ധ്യക്ഷന്‍ എം പി ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഹാഷിര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!