Breaking News
ലൈസന്‍സില്ലാത്ത ഗോഡൗണില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഒലിവ് പിടിച്ചെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഐതര്‍ ഏരിയയിലെ ലൈസന്‍സില്ലാത്ത ഗോഡൗണില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 6,840 കിലോഗ്രാം ഒലിവുകള്‍ പിടികൂടി നശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.
200 കിലോ കപ്പാസിറ്റിയുള്ള 30 ബാരലുകളിലും 8 കിലോ കപ്പാസിറ്റിയുള്ള 105 ബാരലുകളിലുമായി നിറച്ച പച്ച, കറുപ്പ് ഒലിവുകളാണ് പിടിച്ചെടുത്തത്.
പരിശോധനയില്‍, ഒലിവില്‍ പൂപ്പല്‍ അടങ്ങിയതായും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടതായും മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഭക്ഷ്യ വില്‍പ്പന, വ്യാപാര സംഭരണ സ്ഥലങ്ങളില്‍ നടത്തുന്ന തുടര്‍നടപടികളുടെ ഭാഗമാണ് ഈ ശ്രമങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി.