
ഫെയ്‌സ് ഷീല്‍ഡ് നിര്‍ബന്ധമില്ല, മാസ്‌ക് ധരിക്കൂ : ഖത്തര്‍ എയര്‍വെയ്‌സ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ : ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് ഫെയ്‌സ് ഷീല്‍ഡ് നിര്‍ബന്ധമില്ലെന്നും സുരക്ഷിതമായ രീതിയില്‍ മാസ്‌ക് ധരിച്ചാല്‍ മതിയെന്നും ഖത്തര്‍ എയര്‍വെയ്‌സ്. കോവിഡ് സുരക്ഷാ പ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് ലോകോത്തര പ്രാക്ടീസുകള്‍ നടപ്പിലാക്കിയ ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് നല്‍കിയ പുതിയ നിര്‍ദേശമാണിത്. ലോകാടിസ്ഥാനത്തില്‍ തന്നെ കോവിഡ് നിയന്ത്രണമായ പശ്ചാത്തലത്തിലാണ് ഖത്തര്‍ എയര്‍വെയ്‌സ് തീരുമാനം.