
കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ : കള്‍ച്ചറല്‍ ഫോറം സ്വാഗതം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ നീളം കുറച്ചു കൊണ്ട് സേഫ്റ്റി ഏരിയ വര്‍ധിപ്പിക്കാനുള്ള നീക്കം നിര്‍ത്തി വെക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു, കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി കള്‍ച്ചറല്‍ ഫോറം അടക്കം പല സംഘടനകളും പ്രതിഷേധം നടത്തി വരികയായിരുന്നു. അതിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം പിമാരുടെ സംഘം കേന്ദ്ര വ്യോമയാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ റണ്‍വേ നീളം കുറക്കില്ല എന്ന് ഉറപ്പു നല്‍കിയിരുന്നു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ക്ക് അനായാസം ഇറങ്ങാനുള്ള രീതിയില്‍ വികസിപ്പിക്കണമെന്നും കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി പി എം ,കറന്റ് അഫയേഴ്സ് കണ്‍വീനര്‍ കെ സി നബീല്‍ തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.