Breaking News
ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനങ്ങള്‍ ഉടന്‍ നീക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ.ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനങ്ങള്‍ ഉടന്‍ റോഡില്‍ നിന്നും നീക്കണമെന്നും ഒരു കാരണവശാലും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചെറിയ റോഡപകടങ്ങള്‍ക്ക് ശേഷം വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കാതിരുന്നാല്‍ ആയിരം റിയാല്‍ വരെ പിഴ ലഭിക്കാമെന്ന് ട്രാഫിക് വകുപ്പ് സംഘടിപ്പിച്ച വെബിനാര്‍ വ്യക്തമാക്കി. എന്നാല്‍ വലിയ അപകടങ്ങളുണ്ടായാല്‍ പോലീസ് സ്ഥലത്തെത്തുന്നത് വരെ വാഹനങ്ങള്‍ നീക്കാതിരിക്കുന്നതാണ് നല്ലത്.
മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗവും ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗുമാണ് മിക്ക റോഡപകടങ്ങളുടേയും കാരണമെന്ന് വെബിനാര്‍ പറഞ്ഞു.
മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ചും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. മികച്ച ട്രാഫിക് മര്യാദകള്‍ പാലിക്കുകയെന്നത് ഓരോരുതത്തരുടേയും സാമൂഹ്യ ബാധ്യതയാണ് .