കെ.എം.സി.സി. പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ഫലം കണ്ടു , മധുവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മധു ആലിക്കപറമ്പിലിന്റെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഖത്തര്‍ കെ.എം.സി.സി. അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി ചെയര്‍മാന്‍ മഹബൂബ് നാലകത്ത് അറിയിച്ചു. നാളെ രാവിലെ 7 മണിക്ക് കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.
52 കാരനായ മധു കഴിഞ്ഞ 15 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. 2016 ല്‍ വിസ തീര്‍ന്ന അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് 2019 ല്‍ തീര്‍ന്നിരുന്നു.
പാസ്‌പോര്‍ട്ടോ വിസയോ മറ്റു രേഖകളോ ഒന്നും ഇല്ലാതിരുന്നതിനാല്‍ മധുവിന്റെ മൃതദേഹം കുറേ ദിവസങ്ങളായി ഹമദ് മോര്‍ച്ചറിയിലായിരുന്നു.
കെ.എം.സി.സി. പ്രവര്‍ത്തകരുടെ ശ്രമ ഫലമായി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ താല്‍ക്കാലിക പാസ്‌പോര്‍ട്ട് ശരിപ്പെടുത്തിയാണ് മധുവിന്റെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി നാട്ടിലേക്കയക്കുന്നത്.