Archived Articles
യു ഗോ പേ വേ ടീമിന് ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സമ്മാനിച്ചു
ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് യു ഗോ പേ വേ ടീമിന് സമ്മാനിച്ചു. ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി.ഇ.ഒ.യുമായ ഡോ. അമാനുല്ല വടക്കാങ്ങര നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.
ഗ്രൂപ്പ് 10 പ്രൊജക്ടിസിന്റേയും യു ഗോ പേ വേയുടേയും സി.എം.ഡി ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ജനറല്‍ മാനേജര്‍ അല്‍താഫ് അഹ് മദ് കോട്ടൂര്‍, യു ഗോ പേ വേ ഓപറേഷന്‍ മാനേജര്‍ പ്രതീഷ് വിജയന്‍, ഗ്രൂപ്പ് 10 പ്രൊജക്ട്‌സ് ഓപറേഷന്‍ മാനേജര്‍ ധനുഷ് ടി.കെ. എന്നിവരാണ് പുസ്തകം ഏറ്റുവാങ്ങിയത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മീഡിയ പ്ളസ് അറിയിച്ചു.