Breaking News
നാളെ മുതല്‍ ഓപണ്‍ ബുഫെ സേവനങ്ങള്‍ പുനരാരംഭിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നാളെ മുതല്‍ ലൈസന്‍സുള്ള റസ്റ്റോറന്റുകള്‍ക്ക് ഓപണ്‍ ബുഫെ സേവനങ്ങള്‍ പുനരാരംഭിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുവാന്‍ ബുധനാഴ്ച ചേര്‍ന്ന ബാബിനറ്റ് തീരുമാന പ്രകാരമാണിത്.
വിനോദസഞ്ചാര മേഖലകള്‍ക്കകത്തും പുറത്തുമുള്ള റെസ്റ്റോറന്റുകളുടെയും കഫേകളുടെയും തുറസ്സായ സ്ഥലങ്ങളിലും ഷിഷ സേവനങ്ങള്‍ നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കി.