വിസിറ്റ് ഖത്തറിന്റെ സീലൈന്‍ ബീച്ച് സീസണ്‍ ജനുവരി 3 മുതല്‍ 27 വരെ

ദോഹ: വിസിറ്റ് ഖത്തറിന്റെ സീലൈന്‍ ബീച്ച് സീസണ്‍ ജനുവരി 3 മുതല്‍ 27 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും. പടക്കങ്ങള്‍, കച്ചേരികള്‍, കാര്‍ ഷോകള്‍, തത്സമയ പാചക പ്രദര്‍ശനങ്ങള്‍ തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും ആകര്‍ഷകമായ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
സീലൈന്‍ ബീച്ച് റോഡിലെ അല്‍ സറാബിലാണ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ വേദി സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 10,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയോടനുബന്ധിച്ച് വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.