Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍ . ഖത്തറില്‍ കോവിഡ് സ്ഥിതിഗതികള്‍ അതിവേഗം പുരോഗമിക്കുകയാണ് . നിത്യവും രോഗമുക്തരുടെ എണ്ണം കുറയുന്നുവെന്നത് ഏറെ ആശ്വാസകരമാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18154 പരിശോധനകളില്‍ 9 യാത്രക്കര്‍ക്കടക്കം 125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

307 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1388 ആയി കുറഞ്ഞു.

ചികില്‍സയിലായിരുന്ന 65, 78 വയസ് പ്രായമുള്ള രണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 674 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരെയും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല എന്നതും ഏറെ ആശ്വാസകരമാണ് . നിലവില്‍ മൊത്തം 26 പേര്‍ ആശുപത്രിയിലും 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button