സെക്യൂരിറ്റി ക്യാമറ ഉപയോഗ സംസ്‌കാരം ശീലമാക്കുക; കൂടുതല്‍ സുരക്ഷിതരാവുക. ഖത്തര്‍ അഭ്യന്തര മന്ത്രലായ വെബിനാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യ പദവിയുള്ള ഖത്തറില്‍ ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതില്‍ ഖത്തര്‍ അഭ്യന്തര മന്ത്രാലയം ഏറെ പ്രതിജ്ഞാബന്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം ഈ രംഗത്ത് ഏറെ പ്രധാനമാണെന്നും കുറ്റകൃത്യങ്ങള്‍ തടയല്‍ എല്ലാവരുടെയും ഉത്തരവാദിത്വം’ എന്ന ശീര്‍ഷകത്തില്‍ നടന്ന
വെബിനാറില്‍ ഊന്നിപ്പറഞ്ഞു.
ഖത്തര്‍ അഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ അടിവരയിട്ട പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയായിരുന്നുവെന്ന് ഖത്തറിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവും അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സംഗ്രഹിച്ചു.
ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ സി.സി.ടി.വി ക്യാമറയുടെ പരിധിയിലാണെന്ന് ഉറപ്പുവരുത്തുകയും അടുത്ത് ആരെല്ലാമുണ്ടെന്നും നിരീക്ഷിക്കുകയും ചെയ്യുക.
ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം തങ്ങളുടെ വാഹനം എവിടേയും നിര്‍ത്താതെ നേരെ ലക്ഷ്യസ്ഥാനത്തേക്ക് പോവുക.
രാത്രികാലങ്ങളിലും മറ്റും വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ കഴിവതും സി.സി.ടി.വി ക്യാമറ പരിധിയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക.
ഷോപ്പിംഗ് നടത്താന്‍ പോവുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പോലും സുരക്ഷാ ക്യാമറ പരിധിയിലാവാന്‍ ശ്രദ്ധിക്കുക.
വാഹനങ്ങളില്‍ പണം വെക്കാതിരിക്കുക
തൊഴിലാളികളുടെ താമസ സ്ഥലത്ത് സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കല്‍ തൊഴില്‍ ഉടമയുടെ ഉത്തരവാദിത്വമാണ്.
താമസത്തിനായി റൂമുകള്‍, ഫ്‌ളാറ്റുകള്‍, വില്ല മുതലായവ തെരെഞ്ഞെടുക്കുമ്പോഴോ ഓഫീസുകള്‍ നോക്കുമ്പോഴോ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിച്ച ബില്‍ഡിംഗുകള്‍ക്ക് പ്രാധാന്യം നല്‍കുക. അല്ലെങ്കില്‍ സദാസമയവും ലഭ്യമാവുന്ന മറ്റ് സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക.
എവിടെയാവുമ്പോഴും സെക്യൂരിറ്റി ക്യാമറകള്‍ ഉള്ള ഇടങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുക.
എല്ലാവരുടെയും സുരക്ഷക്കായി സമൂഹം കൈകോര്‍ക്കണം.