ഇന്ത്യന്‍ കോഫി ഹൗസ് ‘പായസം പോര് 2025’ രേഷ്മ ശരത്, സജിത ഷംസുദീന്‍, ഷക്കീല സക്കറിയ വിജയികള്‍

ദോഹ. ഖത്തറിലെ ഇന്ത്യന്‍ കോഫി ഹൗസ് ‘സംഘടിപ്പിച്ച പാരമ്പര്യത്തിന്റെയും അഭിരുചിയുടെയും കഴിവിന്റെയും ആഘോഷമായ പായസം പോര് 2025ല്‍ രേഷ്മ ശരത്, സജിത ഷംസുദീന്‍, ഷക്കീല സക്കറിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയിച്ചു.
പാരമ്പര്യത്തിന്റെയും അഭിരുചിയുടെയും സര്‍ഗ്ഗാത്മകതയുടെയും സമ്പന്നതയെ അടയാളപ്പെടുത്തിയാണ് പരമ്പരാഗത ദക്ഷിണേന്ത്യന്‍ മധുരപലഹാരമായ പായസത്തെ ആഘോഷിക്കുന്ന വാര്‍ഷിക പാചക മത്സരം സംഘടിപ്പിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി നടക്കുന്ന പായസം പോര് രാജ്യത്തുടനീളമുള്ള പാചക പ്രേമികളെ ആകര്‍ഷിക്കുന്ന മല്‍സരമാണ് ത് തുടരുന്നു. ഈ വര്‍ഷത്തെ മത്സരത്തിന് ലഭിച്ച നിരവധി എന്‍ട്രികളില്‍ നിന്നും മൗലികത, അവതരണം, സാംസ്
്കാരിക സത്ത എന്നിവയെ അടിസ്ഥാനമാക്കിയാണ് പാചകക്കുറിപ്പുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്.
മലബാര്‍ അടുക്കള ഖത്തര്‍ ചെയര്‍പേഴ്സണ്‍ ഷഹാന ഇല്ല്യാസ്, അപര്‍ണ, 2022 ലെ ടൈറ്റില്‍ ജേതാവ് അനു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. രുചി, ഘടന, സ്ഥിരത, അവതരണം, സര്‍ഗ്ഗാത്മകത, മൊത്തത്തിലുള്ള മതിപ്പ് എന്നിവയുള്‍പ്പെടെ ഒന്നിലധികം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.