പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസ് ഫ്‌ലീറ്റുമായി ദോഹ മെട്രോ ഗോള്‍ഡ് ലൈന്‍
ദോഹ. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസ് ഫ്‌ലീറ്റുമായി ദോഹ മെട്രോ ഗോള്‍ഡ് ലൈന്‍. ദോഹ മെട്രോ ഗോള്‍ഡ് ലൈനിന്റെ നെറ്റ്‌വര്‍ക്കിലുടനീളം നടന്നുകൊണ്ടിരിക്കുന്ന അത്യാവശ്യ സിസ്റ്റം അപ്‌ഗ്രേഡ് കാരണം ഇന്നലെ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസ് ഫ്‌ലീറ്റിന്റെ സൗകര്യം ഒരുക്കിയാണ് യാത്രക്കാരെ മൊവാസലാത് സഹായിച്ചത്.
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ മാറ്റി പകരം വയ്ക്കുന്നത്, പൊതു ബസുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസുകള്‍, ദോഹ മെട്രോ ഫീഡര്‍ ബസുകള്‍ എന്നിവയെ 2030-ഓടെ ഇലക്ട്രിക് ബസുകളാക്കി മാറ്റാനുള്ള ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതികള്‍ ക്രമേണ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പ്രതിഫലനമാണ്.
2022-ഓടെ പൊതുഗതാഗത ബസുകളുടെ 25% ഇലക്ട്രിക് ബസുകളിലേക്കും 2022 ഫിഫ ലോകകപ്പില്‍ പ്രധാന സര്‍വീസുകളില്‍ ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതും ഇലക്ട്രിക് മാസ് ട്രാന്‍സിറ്റ് ബസുകള്‍ ഉപയോഗിക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പായി മാറ്റാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.