സി.പി.എ ടൂര്‍ണമെന്റില്‍ ദോഹ റോക്കര്‍സിന് കിരീടം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ ടസ്‌കറിനെ തോല്‍പ്പിച്ച് ദോഹ റോക്കര്‍സിന് കിരീടം ചൂടി.
ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ദോഹ റോക്കര്‍സ് വമ്പിച്ച മാര്‍ജിനില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ദോഹ റോക്കര്‍സ് 8 ഓവറില്‍ 136 റണ്‍സ് എടുത്തു. ടൂണമെന്റിന്റെ മികച്ച ബാറ്റ്‌സ്മാന്‍ ആയി മുഹമ്മദ് ഇര്‍ഫാനും, ബൗളര്‍ ആയി സിഫാനും, മാന് ഓഫ് ദി സീരീസ് ആയി ഇര്‍ഫാനും തിരഞ്ഞെടുക്കപ്പെട്ടു.
ചെണ്ടമേളം, ലൈവ് മ്യൂസിക് മുതലായ വ്യത്യസ്ത കലാ പരിപാടികളോടെ തുടങ്ങിയ സമാപന ചടങ്ങുകളില്‍ ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ മോഹന്‍ അട്‌ല മുഖ്യാതിഥി ആയി പങ്കെടുത്തു. ചാവക്കാട് പ്രവാസി അസോസിയേഷന്‍ സെക്രട്ടറി സഞ്ചയന്‍ സ്വാഗതം പറഞ്ഞു. സി.പി.എ പ്രസിഡന്റ് ഷെജി വലിയകത്ത് ഐ.സി.സി. പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ,സി.ബി.എഫ്. പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഡോക്ടര്‍ റഷീദ് പട്ടത്ത്, ടൈറ്റില്‍ സ്‌പോണ്‍സര്‍ ക്യു റിലയന്‍സ് ചെയര്‍മാന്‍ അബ്ദുള്ള തെരുവത്ത്, ട്രെഷറര്‍ അബ്ദുല്‍ സലാം, ഉപദേശക സമിതി അംഗങ്ങളായ ഷാജി ആളില്‍, അബ്ദുല്‍ നാസ്സര്‍ , അപെക്‌സ് ബോഡി മെമ്പര്‍മാര്‍ തുടങ്ങി സമൂഹത്തിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സമാപനച്ചടങ്ങില്‍ ഖത്തറിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ വ്യക്തിത്വങ്ങളായ എംഐ ഫരീദിനേയും ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇക്ബാല്‍ ചൗദരിയെയും, സ്‌പോര്‍ട്‌സ് താരം അബ്ദുല്‍ നാസ്സറിനെയും ആദരിച്ചു.
ടൂര്‍ണ്ണമെന്റ് വിജയികളായ ദോഹ റോക്കര്‍സിന് സി.പി.എ ക്രിക്കറ്റ് ലീഗ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ഖത്തര്‍ റിലയന്‌സ് ഓഫീഷ്യല്‍സും സി പി എ ഭാരവാഹികളും ചേര്‍ന്ന് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു.