
വീഡിയോ ഹോമിന് എല്‍.ജി ഇലക്ട്രോണിക്സിന്റെ മികച്ച വില്‍പനനാന്തര സേവനത്തിനുള്ള അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ മുന്‍നിര ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിതരണക്കാരായ വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക് സെന്ററിന് എല്‍.ജി ഇലക്ടോണിക്സിന്റെ 2021 ല മികച്ച വില്‍പനനാന്തര സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ഇലക്ട്രോണിക്‌സ് മിഡില്‍ ഈസ്റ്റ് സര്‍വീസ് കോണ്‍ഫറന്‍സില്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്. എല്‍ജി ഇലക്ട്രോണിക്‌സ് മിഡില്‍ ഈസ്റ്റ് ആന്റ് ഗള്‍ഫ് സര്‍വീസ് ഡിവിഷനിലെ സര്‍വീസ് ഡയറക്ടര്‍ ജെയ് ഹോങ് സണ്‍ വീഡിയോ ഹോം ആന്‍ഡ് ഇലക്ട്രോണിക് സെന്റര്‍ ഡയറക്ടറും സിഇഒയുമായ സി.വി റപ്പായിക്ക് അവാര്‍ഡ് സമ്മാനിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വീഡിയോ ഹോം ഈ പുരസ്‌കാരംം കരസ്ഥമാക്കുന്നത്.
1980-ല്‍ ആരംഭിച്ചത് മുതല്‍, ഖത്തറിലെ വിവേചനാധികാരമുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച ക്ലാസ് ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി പ്രമുഖ ആഗോള ബ്രാന്‍ഡുകളുമായി പങ്കാളികളായ വീഡിയോ ഹോം വില്‍പനയിലും വില്‍പനാനന്തര സേവനങ്ങളിലും ഒരു പോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.