Archived Articles

ലോകകപ്പ് ഭാഗ്യചിഹ്നമായ ലഈബുള്ള പ്രത്യേക എഡിഷന്‍ പ്രീപെയ്ഡ് കാര്‍ഡുമായി ഖത്തര്‍ നാഷനല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ : ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായ ലഈബിന്റെ ചിത്രം പതിപ്പിച്ച പ്രത്യേക പ്രീപെയ്ഡ് കാര്‍ഡുമായി ഖത്തര്‍ നാഷനല്‍ ബാങ്ക് രംഗത്ത് .മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ കഖത്തര്‍ നാഷനല്‍ ബാങ്ക വിസയുടെ പങ്കാളിത്തത്തോടെയാണ് ലോകകപ്പ് ഭാഗ്യചിഹ്നമായ ലഈബുള്ള പ്രത്യേക എഡിഷന്‍ പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയത്. ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ചിഹ്നമായ ലഈബുള്ള കാര്‍ഡ് പുറത്തിറക്കുന്ന പ്രഥമ ബാങ്കാണ് ഖത്തര്‍ നാഷനല്‍ ബാങ്ക്. മുശൈരിബിലെ അല്‍ ബരാഹയില്‍ ജീവനക്കാര്‍ക്കായി നടത്തിയ ഗരങ്കാവോ ആഘോഷത്തിനിടെയാണ് കാര്‍ഡ് പുറത്തിറക്കിയത്.

ലഈബ് പ്രീപെയ്ഡ് കാര്‍ഡിന്റെ അതുല്യവും സവിശേഷവുമായ പതിപ്പ്,ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഇടപാടുകള്‍ ഉറപ്പാക്കുന്നതിന് സഹായിക്കും. കൂടാതെ ഇ-കൊമേഴ്‌സിനും കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് ഉള്‍പ്പെടെയുള്ള അസാധാരണമായ പേയ്‌മെന്റ് അനുഭവവും സമ്മാനിക്കും.

കോണ്‍ടാക്റ്റ്‌ലെസ് സൊല്യൂഷനുകളെ പിന്തുണയ്ക്കുന്നതിനു പുറമേ, പ്രീപെയ്ഡ് കാര്‍ഡ് ക്യുഎന്‍ബി മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ടോപ്പ് അപ്പ് ചെയ്യാവുന്നതാണ്.

ഗള്‍ഫ് മേഖലയില്‍ ആദ്യമായി നടക്കുന്ന ടൂര്‍ണമെന്റിന്റെ അഭിനിവേശം നിറവേറ്റുന്നതിനായി ഉപഭോക്താക്കള്‍ക്ക് സവിശേഷ അനുഭവം നല്‍കുന്നതിന് ബാങ്ക് പ്രതിജ്ഞാബദ്ധമാണ് എന്ന നിലയിലാണ് വിസയുടെ പങ്കാളിത്തത്തോടെ ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ഔദ്യോഗിക മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക സപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് അതിന്റെ അനുബന്ധ കമ്പനികളിലൂടെയും അസോസിയേറ്റ് സ്ഥാപനങ്ങളിലൂടെയും മൂന്ന് ഭൂഖണ്ഡങ്ങളിലായി 31-ലധികം രാജ്യങ്ങളിലേക്ക് വിപുലമായ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപുലമായ ശ്രേണിയാണ് നല്‍കുന്നത്. ആയിരം ലൊക്കോഷനുകളലായി 27000 ജീവനക്കാരും 4500 ലധികം മെഷീനുകളുള്ള എടിഎം ശൃംഖലയും ബാങ്കിനുണ്ട്.

Related Articles

Back to top button
error: Content is protected !!