ഖത്തര്‍ ഐ.എം.സി.സി. മുന്‍ വൈസ് പ്രസിഡന്റ് യു. റൈസല്‍ ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ ഐ.എം.സി.സി. മുന്‍ വൈസ് പ്രസിഡന്റും വടകരയിലെ സാമൂഹ്യ രാഷ്ട്രീയ ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന യു. റൈസല്‍ ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി . 43 വയസ്സായിരുന്നു.
ഖത്തറിലെ പെര്‍ഫെക്ട് കാറ്ററിംഗ് സര്‍വീസസില്‍ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് റൈസല്‍ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പോയത്. കോവിഡ്് സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് തിരിച്ചു വരാന്‍ കഴിഞ്ഞില്ല, വീണ്ടും ഖത്തറിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി സുഹൃത്തുക്കള്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാട് ഉണ്ടായത്. ഇന്ന് രാത്രി നെഞ്ച് വേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റൈസലിന് ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്
മയ്യിത്ത് നാളെ നാട്ടില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യു. റൈസലിന്റെ ആകസ്മിക നിര്യാണം സുഹൃത്ത്ക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി.
സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ ഖത്തര്‍ ഐ.എം.സി.സി. അനുശോചനം അറിയിച്ചു