
ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ഈൗദ് ഫിയസ്റ്റ 2022
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അല്‍ ബിദ പാര്‍ക്കില്‍ ഇൌൗദ് ഫിയസ്റ്റ 2022 സംഘടിപ്പിച്ചു.വിവിധങ്ങളായ കലാകായിക മത്സരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം മഹല്ല് നിവാസികള്‍ പങ്കെടുത്തു. പ്രസിഡന്റ് ഫവാസ് ഉല്‍ഘാടനം ചെയ്തു’ ആദം, സിദ്ധീഖ്, യാസിര്‍ ,ഷാക്കിര്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മുനീര്‍ , നസീം, ഫാഇസ്, ഷിബിലി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.