Breaking News
ഖത്തറില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വടക്ക് പടിഞ്ഞാറന്‍ കാറ്റ് ചില സന്ദര്‍ഭങ്ങളില്‍ ശക്തമാകുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിനും കാഴ്ച പരിധി കുറയുന്നതിനും കാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.