Breaking News
മുഹമ്മദ് ഷിബിലിയുടെ നിര്യാണം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

ദോഹ: ഇന്ന് രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ച ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലിയുടെ നിര്യാണം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി . ചെറുപ്രായത്തില്‍ തന്നെ ടീ ടൈം മാനേജ്മെന്റിന്റെ ഭാഗമാവുകയും, ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ കമ്പനിയെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത മുഹമ്മദ് ഷിബിലിയുടെ അകാല വേര്‍പാട് സുഹൃദ് വലയങ്ങളില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് അബു ഹമൂര്‍ പള്ളിയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഷിബിലിയുടെ മയ്യിത്ത് ഇന്ന് വൈകുന്നേരത്തെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.