
ഖത്തറില്‍ ഇന്നും പൊടിക്കാറ്റിന് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.
ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 33 മൈല്‍ വരെ ആകാമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകലക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്