Archived Articles
ജൂണ്‍ 24 മുതല്‍ മെട്രോ എക്‌സ്പ്രസ് സേവനങ്ങള്‍ കര്‍വ ടാക്‌സി ആപ്പ് വഴി മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ: ജൂണ്‍ 24 മുതല്‍ മെട്രോ എക്‌സ്പ്രസ് സേവനങ്ങള്‍ കര്‍വ ടാക്‌സി ആപ്പ് വഴി മാത്രമായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
കര്‍വ ടാക്‌സി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മെട്രോ എക്‌സ്പ്രസ് ടാബ് തെരഞ്ഞെടുക്കുകയും യാത്രക്കാരുടെ എണ്ണം കൃത്യമായി എന്റര്‍ ചെയത് സേവനത്തിന് അപേക്ഷിച്ച് നിര്‍ദ്ദിഷ്ട പിക്കപ്പ് പോയന്റില്‍ കാത്തുനില്‍ക്കണമെന്ന് ഖത്തര്‍ റെയില്‍ വ്യക്തമാക്കി.
മെട്രോ , ട്രാം യാത്രക്കാര്‍ക്കുള്ള സൗജന്യ സേവനമാണ് മെട്രോ എക്‌സ്പ്രസ് സേവനങ്ങള്‍.