
കള്‍ച്ചറല്‍ ഫോറം പ്രവാസി ക്ഷേമ പദ്ധതി ബൂത്തുകള്‍ സംഘടിപ്പിക്കുന്നു
ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം ‘എന്ന തലക്കെട്ടിൽ നോർക്ക , കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്കീം തുടങ്ങിയവ പരിചയപ്പടുത്തുക , അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക , പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രവാസി ക്ഷേമ പദ്ധതി ബൂത്തുകള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 23 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന ക്ഷേമ പദ്ധതി ബൂത്തുകള്‍ 29 ബുധനാഴ്ച വരെ നീണ്ടു നില്ക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ആസ്ഥാനത്ത് വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
സാധാരണക്കാരായ പ്രവാസികൾക്ക് ക്ഷേമ, പെന്ഷന് പദ്ധതികൾ വിശദമായി പരിചയപ്പെടുത്താനും അതില്‍ അംഗത്വം എടുക്കുന്നതിന് അവരെ സഹായിക്കാനും ലക്ഷ്യം വച്ച് സംഘടിപ്പിക്കുന്ന ബൂത്തുകള്‍ക്ക് ഓരോ ദിവസവും വിവിധ ജില്ലാക്കമറ്റികള് നേതൃത്വം കൊടുക്കുമെന്ന് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, കാമ്പയിന് കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മുതലാണ് പ്രവാസി പെൻഷൻ തുക 3500 രൂപയായി ഉയർത്തിയത് , പ്രവാസി ക്ഷേമ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 60 വയസ്സാണ് .
കൂടൂതല്‍ വിവരങ്ങള്‍ക്കായി 7062 9272/ 70682929 എന്ന നമ്പറിൽ ബന്ധപ്പെടാം.