Local News
സംസ്കൃതി ഖത്തര്‍ ആര്‍ട്ട് എക്സിബിഷന് ജൂണ്‍ 13ന്

ദോഹ :സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് സംസ്കൃതി ആര്‍ട്ട് എക്സിബിഷന് ജൂണ്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 10മണി വരെ ദോഹ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്‍പതോളം പ്രവാസി ആര്‍ട്ടിസ്റ്റുകള്‍ വരച്ച 150ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആന്റി ഡ്രഗ്സ് ക്യാമ്പയിന് പോസ്റ്റര്‍ രചന മത്സരത്തില്‍ വിജയികളായ ജൂനിയര്‍ -സീനിയര്‍ വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള സമ്മാനദാനവും ഉത്ഘാടന ചടങ്ങില്‍ കൈമാറും